രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷം; വടകരയില്‍ ജയരാജൻ; തിരുവനന്തപുരം തരൂരിന്: സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷം; വടകരയില്‍ ജയരാജൻ; തിരുവനന്തപുരം തരൂരിന്: സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയില്‍ പി. ജയരാജൻ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, വടകര, വയനാട് മണ്ഡലങ്ങളില്‍ നിന്നും നടത്തിയ വിവരശേഖരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

തലസ്ഥാനമായ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്‍റെ ശശി തരൂര്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. അരലക്ഷം വോട്ടിന് തരൂര്‍ ജയിക്കും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷത്തിലായിരിക്കും ജയിക്കുകയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്‍റെ കെ. മുരളീധരന്‍ വടകര മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍, സി.പി.ഐയുടെ സി. ദിവാകരന്‍ എന്നിവര്‍ തരൂരിന് തലസ്ഥാനത്ത് കനത്ത് വെല്ലുവിളിയാണ് ഉയര്‍ത്തിയത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

0Shares