രാജി വച്ചത് കേവലം സാങ്കേതികത്വം മാത്രം: വി.എം സുധീരന്‍.

  • Post category:news
  • Reading time:1 min read
You are currently viewing രാജി വച്ചത് കേവലം സാങ്കേതികത്വം മാത്രം: വി.എം സുധീരന്‍.

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ജയ്ഹിന്ദ് ടിവിയുടെ ചെയര്‍മന്‍ സ്ഥാനവും കമ്പനി ബോര്‍ഡ് അംഗത്വവും രാജി വച്ചു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് സുധീരന്‍ രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ചാനലായ ജയ്ഹിന്ദ് ടിവിയില്‍ അരങ്ങേറുന്ന അഴിമതിയിലും കെടു കാര്യസ്ഥതയിലും മനം നൊന്താണ് അദ്ദേഹം രാജി വച്ചതെന്ന് പറയപ്പെടുന്നു. ജയ്ഹിന്ദ് ടിവി അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതി ചലിക്കുകയും ചാനലിന്റെ തലപ്പത്തുള്ള ചിലര്‍ സാമ്പത്തിക തിരിമറി നടത്തുകയും ചെയ്തത് സംബന്ധിച്ച് അടുത്തകാലത്ത് പുറത്തുവന്ന ചില മാധ്യമ വാര്‍ത്തകള്‍ സുധീരനെ പ്രയാസപ്പെടുത്തിയിരുന്നു. ഇതാണ് രാജിക്ക് പ്രേരിപ്പിച്ചതെന്ന് അറിയുന്നു.

അതേ സമയം തന്റെ രാജി വിവാദമാക്കേണ്ട കാര്യമില്ലെന്നും രാജി വച്ചത് കേവലം സാങ്കേതികത്വം മാത്രമാണെന്നും സുധീരന്‍ വെളിപ്പെടുത്തി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വം ഉള്ളതിനാല്‍ ജയ്ഹിന്ദ് ടിവിയുടെ നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ തനിക്ക് സമയം കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നും സുധീരന്‍ പറഞ്ഞു. ജയ്ഹിന്ദ് ടിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നാണ് സുധീരന്‍ പ്രതികരിച്ചത്.

 

0Shares