കാസര്‍കോട്: അച്ചടക്ക നടപടിക്ക് വിധേയനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മഞ്ചേശ്വരം മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.എം.കെ മുഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തി വച്ചു. പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചന നടത്താതെ ഡി.എം.കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി ഡി. സി.സി പ്രസിഡന്റിന് രാജിക്കത്ത് നല്‍കിയിരുന്നു.

ഹര്‍ഷാദിന് പിന്തുണയുമായി 20 ഓളം കോണ്‍ഗ്രസ് നേതാക്കളും രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച കെ.പി.സി.സിയുടെ നടപടി താത്കാലികമായി നിര്‍ത്തിവച്ച കാര്യം കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചത്.