രണ്ട് വയസുള്ള പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് വിഷം നൽകിയതെന്ന് സംശയം; മാതാവും അബോധാവസ്ഥയിൽ ആശുപത്രിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing രണ്ട് വയസുള്ള പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് വിഷം നൽകിയതെന്ന് സംശയം; മാതാവും അബോധാവസ്ഥയിൽ ആശുപത്രിയിൽ

കാസർകോട്: പെരുമ്പളക്കടവിൽ രണ്ട് വയസുള്ള പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മാതാവിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാദേശത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസ (22 )യുടെ മകള്‍ മിസ്ബയാണ് മംഗളൂരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചത്. മാതാവ് തന്നെയാണ് കുട്ടിക്ക് വിഷം നൽകിയതായി പറയപ്പെടുന്നത്.

യുവതിയും ഭർത്താവും കുറച്ചു നാളുകളായി അകന്ന് കഴിയുകയാണ്. ഇന്നലെ കുഞ്ഞ് ഛര്‍ദിച്ച് അവശനിലയിലാവുകയും റുമൈസ അബോധാവസ്ഥയിലാവുകയും ചെയ്തതോടെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. സംഭവത്തിൽ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares