രണ്ടു പശുക്കളുടെ പാലുവിറ്റു ജീവിച്ചിരുന്ന കറവക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അച്ഛന്‍; ഈ സ്വത്തുക്കളെല്ലാം കോടിയേരിക്ക് എങ്ങിനെ ഉണ്ടായി? കോടിയേരിയെ കടന്നാക്രമിച്ച്‌ ശോഭാ സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടു പശുക്കളുടെ പാലുവിറ്റു ജീവിച്ചിരുന്ന കറവക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അച്ഛന്‍; ഈ സ്വത്തുക്കളെല്ലാം കോടിയേരിക്ക് എങ്ങിനെ ഉണ്ടായി? കോടിയേരിയെ കടന്നാക്രമിച്ച്‌ ശോഭാ സുരേന്ദ്രന്‍


തൃശൂര്‍: ആര്‍. എസ്. എസ് സമ്മതിച്ചാല്‍ കേരളത്തിലെ അമ്മമാര്‍ കോടിയേരിയുടെ മുഖത്ത് ചെരുപ്പുരി അടിക്കുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെ, സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വീണ്ടും കടന്നാക്രമിച്ച്‌ ബി. ജെ. പി നേതാവ് ശോഭാ സുരേന്ദ്രന്‍. രാഷ്ട്രീയത്തിന് പുറമേ രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം തൊഴില്‍ ചെയ്താണ് ബി. ജെ. പി നേതാക്കള്‍ കഴിയുന്നത്. എന്നാല്‍ രണ്ടു പശുക്കളുടെ പാലുവിറ്റു ജീവിച്ചിരുന്ന കറവക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അച്ഛന്‍. ഇപ്പോള്‍ കോടിയേരിയുടെ മകന്‍ മാത്രമാണ് ജോലിക്കു പോകുന്നത് എന്നിട്ടും ഈ സമ്പത്തെല്ലാം കോടിയേരിക്ക് എങ്ങിനെ ലഭിച്ചു എന്ന് ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു. മകന് മൂന്നാറില്‍ നാനൂറ് ഏക്കര്‍ ഭൂമിയുണ്ട് എന്നും ശോഭ ആരോപിച്ചു.

താനടക്കമുളള ബി. ജെ. പി നേതാക്കളുടെ ആസ്തി ചോദ്യം ചെയ്തു കൊണ്ട് ഉള്‍പാര്‍ട്ടികത്ത് ഉണ്ടെന്ന് പ്രചരണം തീര്‍ത്തും തെറ്റാണാന്നും രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം തൊഴില്‍ ചെയ്താണ് ബി. ജെ. പി നേതാക്കള്‍ കഴിയുന്നത്, തനിക്ക് കാല്‍ കോടിയുടെ കാറില്ല എത്തിയോസ് കാറാണ് താന്‍ ഉപയോഗിക്കുന്നത്. ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിനുപോലും പത്തുലക്ഷം രൂപ മാത്രമേ വിലവരൂ. സജീവരാഷ്ട്രീയത്തിന് പുറമെ ഭര്‍ത്താവിനും തനിക്കു കൃഷിയുണ്ട്. മൂന്നരയേക്കറോളം സ്ഥലത്ത് നെല്ല്, മഞ്ഞള്‍,റബ്ബര്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട് കൂടാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു.

0Shares