
മാന്യ/ കാസർകോട്: വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) നടത്തിയ ന്യൂ ജി പാരൻറ്റിങ് ക്ലാസ് ശ്രദ്ധേയമായി. രക്ഷിതാക്കൾക്ക് ഡോ. അസീസ് മിത്തടി ക്ലാസ്സെടുത്തു. നല്ല കുട്ടികളെ എങ്ങനെ വാർത്തെടുക്കാം അവരുടെ കഴിവുകളെ എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചുള്ള വിശദമായ ക്ലാസ്സായിരുന്നു അസീസ് മിത്തടി നടത്തിയത്.
രക്ഷിതാക്കളിൽ സംശയമുളവാക്കിയ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ചടങ്ങിൽ വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ എം.ഡി ഹനീഫ് അരമന, സ്കൂൾ സി.ഇ.ഒ, പ്രിൻസിപ്പൽ, മദ്രസ പ്രധാനാധ്യപകൻ, സ്കൂൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
