
കാസർകോട് : മുസ്ലിം യൂത്ത് ലീഗ് ദിനത്തിന്റെയും വർഗ്ഗീയതക്കെതിരെ ബഹുസ്വരതയാണ് മറുപടി എന്ന പ്രമേയത്തെയും ആസ്പദമാക്കി സംസ്ഥാന വ്യാപകമായി നടക്കുന്ന സേവന, ശുചീകരണ, അനുസ്മരണ പരിപാടികളുടെ ഭാഗമായി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയും, ചെങ്കള പഞ്ചായത്ത് കമ്മിറ്റിയും വിവിധ ഇടങ്ങളിൽ സേവന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി മർപ്പനടകയിലും, ചെങ്കള പഞ്ചായത്ത് കമ്മിറ്റി എതിർത്തോടിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

റോഡിലെ കുഴികളടച്ചും, ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചുമാണ് ഇവർ മാതൃകയായത്. പരിപാടിയിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.ഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തൂ.