യു.ഡി.എഫ് ഹര്‍ത്താലില്‍ കാസര്‍കോട്ട് കയ്യേറ്റശ്രമം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം

  • Post category:local news
  • Reading time:1 min read
You are currently viewing യു.ഡി.എഫ് ഹര്‍ത്താലില്‍ കാസര്‍കോട്ട് കയ്യേറ്റശ്രമം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം

കാസര്‍കോട്: ഹര്‍ത്താലിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമം രാഷ്ട്രീയ കക്ഷികള്‍ അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച കാസര്‍കോട് പഴയ ബസ്‌സ്റ്റാന്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മാധ്യമവ്രര്‍ത്തകരെ തടഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയുണ്ടായി. മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റേയും ലേഖകരെ കൈയേറ്റം ചെയ്യാന്‍ ഹര്‍ത്താല്‍ അനുകൂലികളായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. എം.എല്‍.എ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എത്തിയാണ് മാധ്യമപ്രവര്‍ത്തകരെ രക്ഷിച്ചത്. രാവലെ പുതിയ ബസ്‌സ്റ്റാന്റിലും മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താലുകാര്‍ തടഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യാനാണ് മാധ്യമ പ്രവര്‍ത്തകര്‍ റോഡിലേക്കിറങ്ങുന്നത്. ചാനല്‍ പ്രവര്‍ത്തകര്‍ക്ക് വാഹനവുമായി മാത്രമെ വാര്‍ത്താശേഖരണത്തിന് ഇറങ്ങാന്‍ കഴിയൂ. ഹര്‍ത്താലില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കുന്നതായി രാഷ്ട്രീയ കക്ഷികള്‍ പ്രസ്താവനയിറക്കാറുണ്ട്. എന്നിട്ടും മാധ്യമപ്രവര്‍ത്തരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ചിലര്‍ അക്രമത്തിന് മുതിര്‍ന്നത്്. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ അതിക്രമം നടക്കുന്ന അവസ്ഥ അനുവദിക്കാനാകില്ല. തിങ്കളാഴ്ചയുണ്ടായ അതിക്രമത്തില്‍ ജില്ലാകമ്മിറ്റിയോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് ടി എ ഷാഫി അധ്യഷനായി. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.

0Shares