യു.എസ് എസ് നേടിയ വിദ്യാർത്ഥിനികളെ അഭിനന്ദിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing യു.എസ് എസ് നേടിയ വിദ്യാർത്ഥിനികളെ അഭിനന്ദിച്ചു


കാസർകോട്: നെല്ലിക്കുന്ന് അൻവാറൂൽ എ.യു.പി സ്കൂളിൽ നിന്നും ഈ അധ്യയന വർഷം യു.എസ്.സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിനികളെ പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു. ഫാത്തിമത്ത് ഫൗസിയ ഷാഫി, മറിയം ഷഹാമനസ്രീൻ എന്നീ വിദ്യാർത്ഥിനികൾക്കാണ് യു.എസ്.എസ്. ലഭിച്ചത്.

സാധാരണക്കാരായ കുട്ടികളാണ് പഠിക്കുന്നതെങ്കിലും മാനേജ്മെന്റിൻ്റെയും പി ടി.എയുടെയും ഇടപെടലിൽ നടത്തിയ അക്കാദമിക് കലണ്ടർ മാറ്റം അക്കാദമിക് മികവിന് ആക്കം കൂട്ടിയതായി പി.ടി.എ കമ്മറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് കമറുദ്ദീൻ തായൽ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എ.കെ മുഹമ്മദ് കുട്ടി, ഷാഫി തെരുവത്ത്, സുബൈർ പടുപ്പ്, എൻ.എ അലി, വിനോദ് കുമാർ. കെ, ബാബു തോമസ്, അബ്ദുൽ ബഷീർ വി.പി, ദീപ്തി ജോൺ, ഗോപി നാഥൻ, വേണുഗോപാലൻ, എം പി ടി എ പ്രസിഡണ്ട് നജീബ എന്നിവർ സംബന്ധിച്ചു.

0Shares