യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു

കാസര്‍കോട്: ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്. ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു. യുവമോര്‍ച്ച നടത്തുന്ന തസ്തിക പിടിച്ചെടുക്കല്‍ സമരം ജില്ലയില്‍ ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍ പറഞ്ഞു. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ പലതും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ചില തസ്തികകളില്‍ റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് എനിയും തുടരാന്‍ അനുവദിക്കില്ലെന്ന് ഹരീഷ്‌കുമാര്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, വൈസ് പ്രസിഡണ്ടുമാരായ പ്രമീള മജല്‍, സന്തോഷ് ദൈഗോളി, ജനറല്‍ സെക്രട്ടറിമാരായ സുമിത്ത് രാജ് പെര്‍ള, സെക്രട്ടറിമാരായ അഞ്ജുജോസ്, പ്രദീപ് കൂട്ടക്കനി തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

0Shares