ചെറുവത്തൂര്‍: കാലിക്കടവില്‍ 18,19 തീയതികളില്‍ നടത്തുന്ന കേരളാ യുക്തിവാദി സംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ‘യുക്തിവാദത്തിന്റെ കാലിക പ്രസക്തി’- വിഷയത്തില്‍ ജനകീയ സംവാദം സംഘടിപ്പിച്ചു. പിലിക്കോട് വയല്‍ പി.സി.കെ .ആര്‍ അടിയോടി സ്മാരക വായനശാലയില്‍ സംവാദം പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി വിദ്യാധരന്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ.കെ നരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.
കെ സതീഷ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗംഗന്‍ അഴീക്കോട് ദിവ്യാത്ഭുത അനാവരണവും എച്ച്.ആര്‍ കാവ്യ സംഘത്തിന്റെ മതേതര ഗാനമേളയുമുണ്ടായി.
