മൗലവി ബുക്ക് ഡിപ്പോ- ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി ഒരുക്കിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മൗലവി ബുക്ക് ഡിപ്പോ- ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി ഒരുക്കിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: മൗലവി ബുക്ക് ഡിപ്പോ- ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജൂണ്‍ മൂന്നുമുതല്‍ പത്തുവരേയുള്ള ദിവസങ്ങളില്‍ വിജയിച്ചവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ജോസ് തയ്യില്‍ സമ്മാനവിതരണം നടത്തി.മൗലവി ബുക്ക് ഡിപ്പോ പാര്‍ടണര്‍ മുഹമ്മദ് അബ്ദുല്ല, ചാനല്‍ ആര്‍.ബി എം.ഡി മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, ഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൗലവി ബുക്ക് ഡിപ്പോയാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(20.06.2018)

ഇന്നത്തെ ചോദ്യം

ലീഡര്‍ എന്നു വിശേഷിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി ആര്?

A) ഇ.കെ നായനാര്‍

B) ഇ.എം.എസ്

C) കെ കരുണാകരന്‍

D) ഉമ്മന്‍ചാണ്ടി

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(20.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.

ഇന്നലെ (19.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: എയ്ഡ്‌സ്

വിജയി: ഹക്കീം മാരയില്‍, സന്തോഷ് നഗര്‍, കാസര്‍കോട്.

0Shares