മോഷ്ടാക്കള്‍ നിങ്ങളുടെ വാഹനം തൊടാന്‍ ഭയപ്പെടും; കാരണം അവരെ തടയാൻ കാസര്‍കോട്ടെ ഫിഫ്ത്ത് ഗിയര്‍ എന്ന സ്ഥാപനം ഉണ്ട്

  • Post category:local news
  • Reading time:1 min read
You are currently viewing മോഷ്ടാക്കള്‍ നിങ്ങളുടെ വാഹനം തൊടാന്‍ ഭയപ്പെടും; കാരണം അവരെ തടയാൻ കാസര്‍കോട്ടെ ഫിഫ്ത്ത് ഗിയര്‍ എന്ന സ്ഥാപനം ഉണ്ട്

കാസര്‍കോട്: തന്റെ വാഹനം ഇപ്പോള്‍ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് ഇത് അറിയാന്‍ ആഗ്രഹമില്ലാത്തവര്‍ ആരാണ്..? ജി.പി.എസ് വഴി ട്രാക്കിംഗ് സിസ്റ്റം നിലവിലുള്ളപ്പോള്‍ അത് അറിയാന്‍ ഇനി മുതല്‍ എല്ലാവര്‍ക്കും കഴിയും. നമ്മുടെ വാഹനം ഏതുമാകട്ടെ ആ വാഹനത്തില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചാല്‍ വാഹനം സഞ്ചരിക്കുന്ന ദിശയും മറ്റും നമ്മുടെ കൈകളില്‍ ഭദ്രമായിരിക്കും. ഈ സംവിധാനം കാസര്‍കോട് നടപ്പിലാകുന്നത് ചെമ്മനാട്ടെ ഫിഫ്ത്ത് ഗിയര്‍ എന്ന സ്ഥാപനമാണ്. ജില്ലയില്‍ വാഹന മോഷണം പതിവാകുന്നതോടെ ഈ സംവിധാനം ഘടിപ്പിക്കുന്നുന്നതിനായ് കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്നാണ് ഫിഫ്ത്ത് ഗിയര്‍ സ്ഥാപന ഉടമ പറയുന്നത്.

കാര്‍ അക്സെസറീസ് ആന്‍ഡ് സ്റ്റിക്കര്‍ കട്ടിങ് വര്‍ക്കുകളും ടയര്‍ സംബന്ധമായ ജോലികളും ഈ സ്ഥാപനത്തില്‍ ചെയ്ത് കൊടുക്കന്നതിനോടൊപ്പം ഒരു വാഹനത്തിന്റെ എല്ലാ മോഡേണ്‍ വര്‍ക്കുകളും ചെയ്യുന്നു എന്നതാണ് ഇവരുടെ പ്രതേകത. ടയര്‍ മാറ്റിവെക്കല്‍, വിവിധ മോഡേണ്‍ ടയറുകള്‍, കാര്‍, ബൈക്ക് തുടങ്ങിയവയുടെ വിവിധ അക്സെസറീസ്, സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, കാര്‍ സ്റ്റീരിയോ, ഹെഡ് ലാംപ്, ടൈല്‍ ലാംപ്, ഫോഗ് ലാംപ്, സ്റ്റിക്കര്‍ കട്ടിങ്, ഗ്ലാസ് ഫിലിം, നമ്പര്‍ പ്ലേറ്റ്, കൂടാതെ യൂസ്ഡ് കാര്‍ ആന്‍ഡ് ബൈക്കുകളുടെ ഇടപാടും ഈ സ്ഥാപനം വഴി ചെയ്തുകൊടുക്കുന്നുണ്ട്. നിലവില്‍ ഈ സ്ഥാപനത്തില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നു എന്ന് അറിഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

നമ്മുടെ വാഹനം മറ്റുള്ളവര്‍ ഓടിക്കുകയാണെങ്കില്‍ എവിടെപോകുന്നു ഏത് വഴിയാണ് യാത്ര, എത്രകിലോമീറ്റര്‍ സഞ്ചരിച്ചു തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ മൊബൈലില്‍ ലൈവായി കാണാനാകും. കൂടാതെ വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാനും വാഹനത്തിന്റെ നിയന്ത്രണവും നമുക്ക് ഏറ്റടുക്കാനാകും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇത് കൂടുതല്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നതോടെ ഭാവിയില്‍ വ്യാപകമാകുന്ന വാഹന മോഷണം തടയാനാകും എന്നാണ് ഇതിന്റെ പ്രധാന മേന്മ.

0Shares