മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തുന്നതിനിടേ കള്ളന് പരിക്കേറ്റു; ശ്രമം ഉപേക്ഷിച്ച് പണവുമായി കടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തുന്നതിനിടേ കള്ളന് പരിക്കേറ്റു; ശ്രമം ഉപേക്ഷിച്ച് പണവുമായി കടന്നു

കാഞ്ഞങ്ങാട്: നഗരത്തിലെ മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് കവര്‍ച്ച. കടയുടെ അകത്തും പുറത്തും ചോരപ്പാടുകളും കണ്ടെത്തി. കോട്ടച്ചേരിയിലെ കല്ലട്ര കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വിവോ ഫോണ്‍ കട കുത്തിത്തുറന്നാണ് മോഷണം നടന്നത്. ചെറുവത്തൂര്‍ സ്വദേശി ജാബിറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പകുതി ഷട്ടര്‍ തുറന്ന നിലയിലിയായിരുന്നു. ഷട്ടര്‍ തകര്‍ത്ത് തുറക്കുന്നതിനിടയില്‍ അകത്തെ ഗ്ലാസ് തട്ടി മോഷ്ടാവിന്റെ ദേഹത്ത് മുറിവേറ്റതായാണ് സംശയിക്കുന്നത്. മേശവലിപ്പിലുണ്ടായിരുന്ന 4,500 രൂപയാണ് മോഷണം പോയതായി ജാബിര്‍ പറഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ അടുക്കിവെച്ച നിലയിലാണ്. ദേഹത്ത് മുറിവേറ്റതിനാല്‍ ഇവ ഉപേക്ഷിച്ച് പണം മാത്രം കൊണ്ടുപോവുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

0Shares