മെഡിക്കല്‍ വിദ്യാഭ്യാസം; മികവിൻ്റെ മുദ്രയില്‍ കാഞ്ഞങ്ങാട്ടെ മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട്

  • Post category:local news
  • Reading time:2 mins read
You are currently viewing മെഡിക്കല്‍ വിദ്യാഭ്യാസം; മികവിൻ്റെ മുദ്രയില്‍ കാഞ്ഞങ്ങാട്ടെ മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട്

കാഞ്ഞങ്ങാട്: മികച്ച പഠന പരിശീലനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി അംഗീകാരങ്ങളുടെ നിറവിലാണ് കാഞ്ഞങ്ങാട്ടെ ‘മിംടെക് ‘- മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ സെന്റര്‍. സാധാരണക്കാരും നിര്‍ദ്ധനരരുമായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ രണ്ടുവര്‍ഷത്തെ പഠനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ജോലി ഉറപ്പു നല്‍കുന്ന കോഴ്സുകളാണ് മിംടെക്കിലുള്ളത്. കേരളത്തില്‍ മറ്റൊരു സ്ഥാപനത്തിലും ലഭ്യമല്ലാത്ത ലാപ്രോസ്‌കോപ്പി ടെക്നീഷ്യന്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ മുതലായ കോഴ്സുകള്‍ ഇവിടെ ലഭ്യമാണ്. മാറിയ കാലത്തിനും സാങ്കേതിക വിദ്യകള്‍ക്കുമനുസരിച്ച് കോഴ്സുകള്‍ പഠിക്കുന്നതിലൂടെ ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ഉറപ്പാക്കുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും യോഗ, നാച്ചറോപ്പതി, പ്രാണിക് ഹീലിംഗ് എന്നിവ പ്രചാരത്തില്‍ വന്ന സാഹചര്യത്തില്‍ വന്‍സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് മിംടെക് മാനേജ്‌മെന്റ് കോഴ്സുകള്‍ പരിശീലിപ്പിക്കുന്നത്. കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (DMLT), എക്‌സ്റേ ടെക്നോളജി, ഫസ്റ്റ് എയിഡ് ആന്‍ഡ് പ്രാക്ടിക്കല്‍ നഴ്സിംഗ് (DFAPN), ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജി (OT), ലാപ്രോസ്‌കോപ്പിക്കല്‍ സര്‍ജിക്കല്‍ ടെക്നീഷ്യന്‍(DLST), ഡയാലിസിസ് ടെക്നോളജി, എന്‍ഡോസ്‌കോപ്പി, അനസ്തേഷ്യ ടെക്നോളജി, ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ടെക്നോളജി, ട്രോമാ കെയര്‍ ആന്‍ഡ് കാഷ്വാലിറ്റി ടെക്നോളജി, യോഗ ആന്റ് നാച്ചറോപ്പതി, പ്രാണിക് ഹീലിംഗ് ആന്റ് യോഗ ഡിപ്ലോമ കോഴ്സുകളും ഇ.സി. ജി ടെക്നീഷ്യന്‍ കോഴ്സും യോഗ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്സും ഇവിടെ വിദഗ്ദ്ധമായി പരിശീലിപ്പിക്കുന്നു. ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി മൈക്രോ ബയോളജി, എംടെക് (കമ്പ്യൂട്ടര്‍) തുടങ്ങിയ കോഴ്സുകള്‍ക്ക് ബിരുദാനന്തര ബിരുദവും വര്‍ഷങ്ങളുടെ സേവന പരിചയവുമുള്ള അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ജില്ലയിലെ പ്രമുഖ ആശുപത്രികളിലാണ് പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കുന്നത്.

പഠനത്തിന് പുറമെ യോഗ, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവയും നല്‍കുന്നുണ്ട്. വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ്, സോഫ്ട്‌വെയര്‍ ആന്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, വെബ്‌സൈറ്റ് ഡിസൈന്‍, ആന്റ് ഡവലപ്‌മെന്റ് ട്രെയിനിങ് ഫോര്‍ ഫ്രഷേര്‍ (HTML, PHP, JQUERY, JAVA SCRIPT, CSS, MYSQL) തുടങ്ങി മൂന്നുമാസം മുതല്‍ ആറ് മാസം വരെയുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍. വിന്നേഴ്സ് അക്കാദമിയുടെ നിയന്ത്രണത്തില്‍ ആര്‍മി, എയര്‍ ഫോഴ്സ്, നേവി എന്നിവയിലേക്ക് കായികക്ഷമത പരീക്ഷയ്ക്കും, എഴുത്തു പരീക്ഷയ്ക്കും മൂന്നു മാസത്തെ പരിശീലനത്തിന് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ജോലി ഉറപ്പു നല്‍കുന്നു. അഡ്മിഷന്‍ ഫീസ്, എന്‍ട്രന്‍സ് പരീക്ഷ എന്നിവ ആവശ്യമില്ലാതെ സെന്‍ട്രല്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ കുറഞ്ഞ നിരക്കില്‍ എം.ബി.ബി.എസ് അഡ്മിഷന്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ഏജന്‍സിയും കൂടിയാണ് ഒരു പതിറ്റാണ്ടുകാലം പാരമ്പര്യമുള്ള മിംടെക്. സാമൂഹ്യ സേവാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് സപര്യ സാംസ്‌കാരിക സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചിരുന്നു. തൊഴില്‍ വാഗ്ദാനമല്ല, തൊഴില്‍ നല്‍കുകയാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്രയായിട്ടുള്ളത്. വിലാസം: മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ സെന്റര്‍, സെക്കന്‍ഡ് ഫ്‌ലോര്‍, കല്ലറയ്ക്കല്‍ ബില്‍ഡിങ്ങ്, നോര്‍ത്ത് കോട്ടച്ചേരി, കാഞ്ഞങ്ങാട്. ബ്രാഞ്ച്: ചെറുവത്തൂര്‍ ഫോണ്‍: 04672207180, 9497417590, 9847456752.

0Shares