കോഴിക്കോട്/ കോട്ടയം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിക്കുമ്പോൾ വിട്ടുനിന്ന മുൻ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളിൽ ഉമ്മൻചാണ്ടിയും ഉൾപ്പെടുന്നു. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വെ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്യുകവഴി വലിയ വികസനങ്ങൾക്കാണ് അദ്ദേഹം ചുക്കാൻ പിടിച്ചത്. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ. വിവാദങ്ങളുണ്ടാകരുത് ഇപ്പോൾ സന്തോഷിക്കേണ്ട നിമിഷമാണ്. കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. എപ്പോഴാണ് എങ്ങനെയാെണന്ന് അവര്‍ക്ക് നന്നായി അറിയാം. ഞാനേതായാലും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണെന്ന് മുന്‍മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിൻ്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ഇന്നത്തെ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കുകയും ചെയ്തു. ചടങ്ങിൽ നിന്ന് യു.ഡി.എഫിൻ്റെ കേരള നേതാക്കൾ വിട്ടുനിന്നുകൊണ്ടാണ് ബഹിഷ്കരിച്ചത്. ബഹിഷ്കരണത്തിൻ്റെ ഭാഗമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാതെ അവർ കിയാലിന് പിന്തുണനൽകി. എന്നാൽ ഇടതുമുന്നണി യു.ഡി.എഫിൻ്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റടുക്കേണ്ടതില്ലന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന് തുറന്നടിച്ചു.
മുൻ സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ പിതൃത്വം ഏറ്റടുക്കേണ്ടതില്ലന്ന് കെ.പി.സി.സി പ്രസിഡണ്ട്; വിവാദങ്ങൾ ഒഴിവാക്കി സന്തോഷിക്കേണ്ട നിമിഷമാണെന്ന് ഉമ്മൻ ചാണ്ടി; യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം