മുൻ മന്ത്രി ചെർക്കളം അബ്ദുല്ല അത്യാസന നിലയിൽ മംഗലുരുവിലെ ആശുപത്രിയിൽ; മുസ്ലിം ലീഗ് ദേശിയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുൻ മന്ത്രി ചെർക്കളം അബ്ദുല്ല അത്യാസന നിലയിൽ മംഗലുരുവിലെ  ആശുപത്രിയിൽ; മുസ്ലിം ലീഗ് ദേശിയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു

കാസർകോട് / മംഗളുരു : മുൻ മന്ത്രിയും കസർകോട് സംയുക്ത ജമാത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുല്ല അത്യാസന നിലയിൽ മംഗലുരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അസുഖ ബാധിതനായ അദ്ദേഹം കുറച്ചു നാളുകളായി വീട്ടിൽ തന്നെയായിരുന്നു. ആരോഗ്യം കൂടുതൽ വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ആരോഗ്യത്തിൽ വലിയ മാറ്റമില്ലാത്തതിനാൽ കുടുംബവും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അദ്ദേഹത്തിന് വേണ്ടി പ്രത്യകം ദുആ ചെയ്യാൻ അവശ്യപെട്ടിരിക്കുകയാണ്. മംഗലുരുവിലെ ആശുപത്രിയിലേക്ക് മുസ്ലിം ലീഗ് ജില്ലാ – സംസ്ഥാന – ദേശിയ നേതാക്കന്മാർ എത്തിക്കൊണ്ടിരിക്കുകയാണ്.പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും ബുധനാഴ്ച്ച രാത്രിയോടെ മംഗലുരുവിലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കർണാടക മന്ത്രി യു.ടി ഖാദർ അടക്കം നിരവധി നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അതെ സമയം സോഷ്യൽ മീഡിയകളിൽ വ്യാജ മരണ വാർത്ത പ്രചരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ ദയവ് ചെയ്ത് അതിൽ നിന്നും പിന്മാറണമെന്നും ചെർക്കളം അബ്ദുല്ലയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും നേതാക്കൾ പറഞ്ഞു.

0Shares