മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ റാഫി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ റാഫി അനുസ്മരണ യോഗം സംഘടിപ്പിച്ചു

തളങ്കര: ഹിന്ദി സിനിമയില്‍ മുഹമ്മദ് റാഫിയുടെ വിയോഗവും മെലഡിയുടെ അന്ത്യവും ഒരുമിച്ചാണ് സംഭവിച്ചതെന്ന് എഴുത്തുകാരന്‍ എ.എസ് മുഹമ്മദ് കുഞ്ഞി. മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് റാഫിയുടെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് റഫി മഹലില്‍ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്‍പതുകളില്‍ മുഴങ്ങി കേട്ട ഒരു സംഗീതത്തില്‍ റഫി സാഹിബ് ജീവിച്ചിരുന്നെങ്കില്‍ തന്നെ പാടുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. റഫിയുടെ ശബ്ദത്തിന്റെ മാസ്മരികതയില്‍ 38 വര്‍ഷങ്ങള്‍ക്ക്് ശേഷവും ഒരു പോറലും ഏല്‍പിക്കാനായിട്ടില്ലെന്നും എ.എസ്.പറഞ്ഞു. അന്തരിച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ബി.എസ്.മഹ്മൂദ് അധ്യക്ഷനായി. ഖത്തര്‍ വ്യവസായി എം.പി.ഷാഫി ഹാജി മുഖ്യാതിഥിയായി. അസീസ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എസ്.അബ്ദുല്‍ ഹമീദ്, എരിയാല്‍ ഷരീഫ്, ഉസ്മാന്‍ കടവത്ത്, ടി.എം.അബ്ദുല്‍ റഹ്മാന്‍, ടി.എസ്. ബഷീര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.കെ. സത്താര്‍ സ്വാഗതവും ഷരീഫ് സാഹിബ് നന്ദിയും പറഞ്ഞു. ഷാഫി തെരുവത്ത്, നിഷാദ് കാസര്‍കോട്, അബ്ദുല്‍ മുഖ് വിത് ഉപ്പള, മാഹിന്‍ ലോ ഫ് എന്‍.എം.സുബൈര്‍, സുബൈര്‍ പുലിക്കുന്ന്, അഷ്ഫാക്ക്, അജ്മല്‍ ഹുസൈന്‍ തുടങ്ങിയവര്‍ റഫിയുടെ ഗാനങ്ങള്‍ ആലപിച്ചു.

0Shares