Categories
പത്താമുദയം: പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തിൽ കുല കുത്തൽ ചടങ്ങ് നടന്നു
ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭരണ സമിതി, നവീകരണ സമിതി,മഹിളാ സമിതി, യുവജന സംഘം, വിവിധ പ്രാദേശിക സമിതി ഭാരവാഹികൾ, ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Trending News





കുമ്പഡാജെ/ കാസർകോട് : പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തിൽ തുലാ പുത്തരി (പത്താമുദയം) മഹോത്സവത്തിൻ്റെ ഭാഗമായി കുല കുത്തൽ ചടങ്ങ് നടന്നു. ക്ഷേത്ര ആചാര സ്ഥാനികർ നേതൃത്വം നൽകി. ചടങ്ങിൽ ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭരണ സമിതി, നവീകരണ സമിതി,മഹിളാ സമിതി, യുവജന സംഘം, വിവിധ പ്രാദേശിക സമിതി ഭാരവാഹികൾ, ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Also Read

തുലാ പുത്തരി (പത്താമുദയം) യുടെ ഭാഗമായി ഈ മാസം 27 ബുധനാഴ്ച രാവിലെ 8.30 ന് ഭണ്ടാരം എഴുന്നള്ളത്ത്, 9.30 മുതൽ കലശാട്ട്, കൊടിഇല വെയ്കൽ, ഒരു മണിക്ക് എഴുന്നള്ളത്ത്, പ്രസാദ വിതരണം, രാത്രി 6 മണി മുതൽ ഭണ്ടാര വീട്ടിൽ വിഷ്ണു മൂർത്തി, വയനാട്ട് കുലവൻ ദൈവങ്ങൾക്ക് പുത്തരി (പുതിയടുക്കൽ) ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Sorry, there was a YouTube error.