മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വരികള്‍; പ്രിയാ വാര്യര്‍ക്കെതിരെയും ഗാനത്തിനെതിരെയും ഹൈദരാബാദ് പോലീസില്‍ പരാതി

  • Post category:news
  • Reading time:1 min read
You are currently viewing മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വരികള്‍; പ്രിയാ വാര്യര്‍ക്കെതിരെയും ഗാനത്തിനെതിരെയും ഹൈദരാബാദ് പോലീസില്‍ പരാതി

കഴിഞ്ഞ നാളില്‍ റിലീസ് ചെയ്ത അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനവും അഭിനേതാക്കളും മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഗാനരംഗത്തില്‍ ചെറിയ ഭാഗത്തുമാത്രം കടന്നുവന്ന പ്രിയാ വാര്യര്‍ എന്ന നടി വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും രാജ്യത്തിന് പുറത്തുതന്നെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

അഞ്ച് ദിവസം കൊണ്ട് ഗാനം ഒന്നരകോടിയോളം പേരാണ് കണ്ടത്. ഇപ്പോഴിതാ, മാണിക്യ മലരായ പൂവി എന്ന ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രിയക്കെതിരെയും ഗാനത്തിനെതിരെയും ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍.

പരാതി ലഭിച്ചെങ്കിലും ഗാനത്തിന്റെ വീഡിയോ പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ലന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. തെളിവ് ഹാജരാക്കാതെ എഫ്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പരാതി നല്‍കാന്‍ എത്തിയവരെ അറിയിച്ചിട്ടുണ്ടെന്ന് എ.സി.പി സയ്ദ് ഫയാസ് മാധ്യമങ്ങളോട് പറഞ്ഞു.

0Shares