
മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. പൂണെ സ്വദേശികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്കി.

സ്ത്രീകളെ ഇസ്ലാം നിയമം വിലക്കുന്നില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാടറിയിച്ചത്. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂണെ സ്വദേശികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ലെന്നായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.
വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്കാരം സ്ത്രീകള്‍ക്ക് നിഷ്കര്‍ച്ചിട്ടില്ലെന്നും, അക്കാര്യം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും എട്ടുപേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
