
തിരുവനന്തപുരം: താനൂര്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിൻ്റെ കൊലപാതകത്തില്‍ സി.പി.എം
നേതാവ് പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ വച്ച് മുസ്ലീം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്.

ഇശാ നിസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഇസഹാക്ക് കൊലക്കത്തിക്ക് ഇരയായത്. ഇസ്ഹാഖിൻ്റെ മരണത്തിൽ പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് പി.ജയരാജൻ എന്നാണ് പ്രധാന ആരോപണം.
