മുള്ളേരിയ വിദ്യാശ്രീ യാഗ സമിതിയുടെ സഹസ്ര നാളികേരഗണ യാഗം 29 നു തുടങ്ങും

  • Post category:local news
  • Reading time:1 min read
You are currently viewing മുള്ളേരിയ വിദ്യാശ്രീ യാഗ സമിതിയുടെ സഹസ്ര നാളികേരഗണ യാഗം 29 നു തുടങ്ങും

കാസര്‍കോട്: മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തിന്റെയും വിദ്യാശ്രീ യാഗ സമിതിയുടെയും നേതൃത്വത്തിലുള്ള സഹസ്രനാളികേര ഗണയാഗം, മേധാ സരസ്വതിയാഗം, ധന്വന്തരീയാഗം എന്നിവ ഈമാസം 29 മുതല്‍ ഗണേഷ് കലാമന്ദിരില്‍ വച്ച് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29നു വൈകീട്ട് സ മൂന്നരയ്ക്ക് കലവറ നിറക്കല്‍ ഘോയാത്ര നടക്കും.30ന് രാവിലെ ഒന്‍പതുമണിക്ക് നടക്കുന്ന ധാര്‍മിക സഭയില്‍ രവീശ തന്ത്രി കുണ്ടാര്‍, കശകൊടി സൂര്യനാരായണ ഭട്ട്, ശ്രീകൃഷ്ണ ഉപാധ്യായ എന്നിവര്‍ പ്രഭാഷണം നടത്തും. ബി ശിവകൃഷ്ണ ഭട്ട് അധ്യക്ഷനാകും. 31നു രാവിലെ ഒന്‍പതുമണിക്ക് യാഗം തുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ യാഗം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ യാഗ സമിതി രക്ഷാധികാരി കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍, കശകൊടി സൂര്യനാരായണ ഭട്ട്, ബി ശിവകൃഷ്ണ ഭട്ട്, ഗണേഷ്, മഞ്ചുനാഥ സംബന്ധിച്ചു.

0Shares