മുളിയാർ പഞ്ചായത്തിൻ്റെ ശ്രദ്ധയ്ക്ക്; മുതലപ്പാറ, ആലൂർ, മുണ്ടകൈ, മുലനടുക്കം പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുക; എം.സി.സി

  • Post category:sports
  • Reading time:1 min read
You are currently viewing മുളിയാർ പഞ്ചായത്തിൻ്റെ ശ്രദ്ധയ്ക്ക്; മുതലപ്പാറ, ആലൂർ, മുണ്ടകൈ, മുലനടുക്കം പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുക; എം.സി.സി

ബോവിക്കാനം(കാസർകോട്): നിരവധി കാൽനട യാത്രക്കാർ നടന്നുപോകുന്ന പ്രദേശമായ മുതലപ്പാറ, ആലൂർ, മുണ്ടകൈ, മുലനടുക്കം പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി കൈകൊള്ളാത്തതിൽ പ്രതിഷേധം അറിയിക്കുകയാണ് പ്രദേശത്തെ ക്ലബ് പ്രവർത്തകർ. മുതലപ്പാറ കൾച്ചറൽ ക്ലബ് (എം.സി.സി) വാർഷിക ജനറൽ ബോഡി യോഗത്തിൽ വിഷയം ചർച്ച ചെയ്തു.മുതലപ്പാറ, ആലൂർ, മുണ്ടകൈ, മുലനടുക്കം പ്രദേശങ്ങളിൽ അടിയന്തിരമായി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ടിന് രേഖാമൂലം നിവേദനം നൽകുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. പഞ്ചായത്തിൻ്റെ ഭാഗത്തുനിന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അല്ലാത്തപക്ഷം പ്രതിഷേധം സംഘടിപ്പിക്കുന്നതാണെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു. എം.സി.സിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2019- 20 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്- സൈഫ് മുഹമ്മെദ്, സെക്രട്ടറി- ഫാറൂഖ് കൊവ്വൽ, ട്രഷറർ- റാഷിദ്, എസ്ക്യൂട്ടീവ് അംഗങ്ങൾ- അയ്യൂബ്, അമീർ ഹംസ, നിസാർ, ഹമീദ്, നസീർ, ശരീഫ്, അഷ്‌റഫ്.

0Shares