മുലയൂട്ടാന്‍ പോലും സമയം നല്‍കാതെ പൊലീസിന്റെ ക്രൂരത; ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടി വലിച്ചു കൊണ്ട് പോയി; യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ പരിപാടി നിര്‍ത്തി പൊലീസ് മുങ്ങി; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing മുലയൂട്ടാന്‍ പോലും സമയം നല്‍കാതെ പൊലീസിന്റെ ക്രൂരത; ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടി വലിച്ചു കൊണ്ട് പോയി; യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ പരിപാടി നിര്‍ത്തി പൊലീസ് മുങ്ങി; വീഡിയോ കാണാം

മുംബൈ: വാഹനം പാര്‍ക്ക് ചെയ്ത് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന അമ്മ പുറത്തേക്ക് നോക്കിയപ്പോള്‍ കാണുന്നത് ട്രാഫിക് പൊലീസ് വാഹനം കെട്ടിവലിച്ച് കൊണ്ട് പോകുന്നതാണ്. ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് മുംബൈ പൊലീസ് വാഹനം കെട്ടിവലിച്ചത്. ഏഴ് മാസം മാത്രം പ്രായമുള്ള കുട്ടിയായിരുന്നു അമ്മയുടെ കൂടെ ഉണ്ടായിരുന്നത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി മാറുകയായിരുന്നു. മുംബൈയിലെ പശ്ചിമ മലാഡിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ വാഹനം നിര്‍ത്തി അമ്മ പുറകിലേക്കിരുന്നു മുലയൂട്ടുകയാണ് ചെയ്തത്. എന്നാല്‍ അനധികൃത പാര്‍ക്കിങ്ങ് എന്നും ഗതാഗത നിയമം ലംഘിച്ചെന്നും പറഞ്ഞ് മാതാവിനെ അറിയിക്കാതെ വാഹനം പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നുണ്ട് ഇത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തില്‍ വാഹനം നീക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

https://www.youtube.com/watch?v=AvLYrcejRos

വിഡിയോ പകര്‍ത്തുന്ന വഴിയാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ചെവികൊടുക്കാന്‍ പൊലീസ് തയാറായില്ല.ഒടുവില്‍ കൂടുതല്‍ വഴിയാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോര്‍ട്ട് കിട്ടിയശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാര്‍ വ്യക്തമാക്കി. യൂണിഫോമില്‍ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരന്‍ നടപടിക്ക് നേതൃത്വം നല്‍കിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ സസ്‌പെന്‍ഡ്‌ െചയ്തതായി റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. പിഴ അടപ്പിക്കുന്നതിന് പകരം ഇത്തരത്തില്‍ വാഹനം കെട്ടിവലിച്ച് മാറ്റിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

0Shares