കാസര്‍കോട്: മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മതിരക്കോട്ട് കുഞ്ഞിക്കണ്ണന്‍ (83) നിര്യാതനായി. മടിക്കൈയില്‍ സി.പി.ഐ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്തിയ നേതാവാണ്. സി.പി.ഐ കോട്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗം.
ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം, ജില്ലാ കൗണ്‍സില്‍ അംഗം, ദിനേശ് ബീഡി തൊഴിലാളി യൂണിയന്‍ താലൂക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: സുരേശന്‍, പുഷ്പ. മരുമക്കള്‍: പ്രസീത, കരുണാകരന്‍. സഹോദരങ്ങള്‍: പരേതരായ കോരന്‍, അമ്പാടി, ചിരുത, കൊറുമ്പി.സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മതിരക്കോട്ട് കുഞ്ഞിക്കണ്ണന്‍ നിര്യാതനായി