മുഖ്യശത്രുവായ ബി.ജെ.പി പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് എസ്.ആര്‍.പി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യശത്രുവായ ബി.ജെ.പി പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് എസ്.ആര്‍.പി

കാസര്‍കോട്: ദേശീയ തലത്തില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്തുകയെന്നത് സി.പി.എമ്മിന്റെ മുഖ്യ അജണ്ടയാണെന്നും എന്നാല്‍ കോണ്‍ഗ്രസുമായി ഇനി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. രാജ്യത്തെ വിവിധ പാര്‍ട്ടികളെ ഏകോപിപ്പിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കൊക്കെ വ്യത്യസ്ത നിലപാടുകളാണ് ഉള്ളത്. ദേശീയ തലത്തില്‍ ബി.ജെ.പി.യുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യേയും യു.ഡി.എഫിനെയും പരാജയപ്പെടുത്താനായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യും. കെ.എം മാണിയുടെ കാര്യത്തില്‍ ഇടതുമുന്നണിയിലെ പാര്‍ട്ടികളുമായി പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി. കരുണാകരന്‍ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

0Shares