അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ പ്രകാശന്‍ കുട്ടമത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ പ്രകാശന്‍ കുട്ടമത്തിന്റെ വീട് മുഖ്യമന്ത്രി  സന്ദര്‍ശിച്ചു

ചെറുവത്തൂര്‍: വാഹനപകടത്തില്‍ മരിച്ച സീ നെറ്റ് ക്യാമറാമാനും മാധ്യമ പ്രവര്‍ത്തകനുമായ പ്രകാശന്‍ കുട്ടമത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുട്ടമത്ത് പൊന്‍മാലത്തെ വീട്ടില്‍ ചൊവ്വാഴ്ച  രാവിലെയെത്തിയ മുഖ്യമന്ത്രി പ്രകാശന്റെ മാതാവ് മനിയേരി ജാനകി, ഭാര്യ ശശികല എന്നിവരെ ആശ്വസിപ്പിച്ചു. പ്രകാശന്റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വീട്ടുകാരെ അറിയിച്ചു. പി കരുണാകരന്‍ എം.പി, എം രാജഗോപാലന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ കമ്മറ്റിയംഗം എം.വി ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ചെറുവത്തൂര്‍ കുട്ടമത്ത് നഗറില്‍ പൂമാല ഓഡിറ്റോറിയത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പ്രകാശന പരിപാടിയിലും പങ്കെടുത്തു. കയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും രാവണീശ്വരം അഴീക്കോടന്‍ സ്മാരക മന്ദിര ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

 

0Shares