മാവുങ്കാലിലെ അക്രമം: ബി.ജെ.പി ദേശീയപാത ഉപരോധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മാവുങ്കാലിലെ അക്രമം: ബി.ജെ.പി ദേശീയപാത ഉപരോധിച്ചു

കാഞ്ഞങ്ങാട്: മാവുങ്കാല്‍, കോട്ടപാപറ, നെല്ലത്തറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവത്തില്‍ പോലീസിന്റെ ഏക പക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍പ്പെട്ട കോട്ടപ്പാറ ജംഗഷനില്‍ റോഡ് ഉപരോധിച്ചു. ഇതോടെ ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടായി. നിരപരാധികളായ ആളുകള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും നിക്ഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ ഡോ. പി.കെ ജയശ്രീ വൈകീട്ട് നാലുമണിയോടെ ബി.ജെ.പി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതിനേ തുടര്‍ന്ന് ഉപരോധം പിന്‍വലിച്ചു. കലക്ടറുടെ മേല്‍നോട്ടത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്നും ആര്‍.ഡി.ഒ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ജന. സെക്രട്ടറി വേലായുധന്‍, മണ്ഡലം പ്രസിഡണ്ട് എന്‍ മധു, മണ്ഡലം ജന.സെക്രട്ടറി മനു ലാല്‍, ബി.എം. എസ്-ആര്. എസ് എസ് നേതാക്കളായ പ്രേംരാജ്, സത്യന്‍, ടി കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ബാബു അഞ്ചാംമെയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.

 

 

 

0Shares