കാസര്‍കോട്: മാലിക് ദീനാര്‍ ആശുപത്രിയില്‍ ഫ്രീ ഡയാലിസിസ് സെന്റര്‍ ‘അഭയം’ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് കെ.എസ്.ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ മെഷീന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തു. ഒന്നരലക്ഷം രൂപയാണ് മാസം ചിലവ്. ആദ്യത്തെ ഡയാലിസിസിന് വിധേയമായത് ചട്ടഞ്ചാലിലെ ഒരു ഉസ്താദായിരുന്നു. ഇദ്ദേഹത്തിന് ആഴ്ച്ചയില്‍ മൂന്ന് വട്ടം ഡയാലിസിസ് ചെയ്യണം.
ഈ സെന്ററിലൂടെ ആശ്വാസമായിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. സോഷ്യല്‍ മീഡിയയിലെ ചാരിറ്റി ഗ്രൂപായ അഭയത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചത്. നാല് മാസം മുമ്പാണ് ഇത്തരമൊരാശയം അണിയറ പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. വ്യക്തിപരമായ ബന്ധങ്ങളെ കോര്‍ത്തിണക്കിയാണ് പദ്ധതിക്കുള്ള പണം സ്വരൂപിച്ചത്.
ഖയ്യൂബ് മാന്യ, കെ.എസ്.അന്‍വര്‍ സാദാത്ത്, റാഫി ഫില്ലി, മഷൂദ് എം.കെ.എച്ച്, ഖാദര്‍ ഉദുമ, തസ്ലീം പള്ളങ്കോട്, നവാസ് അണങ്കൂര്‍, അതിഞ്ഞാലിലെ ഹസീബ്, ചെര്‍ക്കളയിലെ ഷാനു, സമീര്‍ എന്‍.ബി.എന്‍, ദില്‍ഷാദ് സിറ്റി ഗോള്‍ഡ്, അസീസ് കമാലിയ, റഹീം ലബംബ, ഫര്‍സാദ് അക്കര, മുബാറക്ക് തളങ്കര, റാഷിദ് പടിഞ്ഞാര്‍, അഷ്റഫ് സല്‍മാന്‍, ഹര്‍ഫാദ് പൊവ്വല്‍, മഹ്ഫൂസ്.ഇ.ഐ, തുടങ്ങിയവരാണ് ടീം അഭയം.