മാറിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ എന്തിനെയും ഗുണകരമായി ഉപയോഗിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing മാറിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ എന്തിനെയും ഗുണകരമായി ഉപയോഗിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസർകോട്: മാറിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ എന്തിനെയും ഗുണകരമായി ഉപയോഗിക്കണമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ബേഡടുക്ക ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയും ജില്ലാ ശുചിത്വമിഷന്‍ പദ്ധതിയും സംയോജിച്ച് പൂര്‍ത്തീകരിച്ച നെല്ലിയടുക്കം വ്യവസായ എസ്റ്റേറ്റിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് ഇന്ന് സമൂഹത്തിന് ഭീഷണിയാണ്. പ്ലാസ്റ്റിക് മാലിന്യത്തെ മറ്റു പല ആവശ്യത്തിനും ഉപയോഗിക്കും വിധം മാറ്റാന്‍ പുതിയ കാലഘട്ടത്തിലെ സാങ്കേതിക അറിവുകള്‍ നമ്മെ പഠിപ്പിച്ചു. ഇത്തരം നല്ല അറിവുകള്‍ നമ്മള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആയിരം ദിനം തികയുകയാണ്. ഇതിനകം ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. അടിസ്ഥാന ആവശ്യം പരിഗണിച്ച് കൊണ്ടുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കി. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ എല്ലാവരുടെയും സഹകരണവും സാങ്കേതിക വിദഗ്ദരുടെ സഹായവും ഉറപ്പ് വരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബേഡടുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ സബിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി അമ്മങ്കല്ല് കുടിവെള്ള പദ്ധതി ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നെല്ലിയടുക്കം ബെദിര റോഡിൻ്റെയും നെല്ലിയടുക്കം വ്യവസായ എസ്റ്റേറ്റ് റോഡിൻ്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത സ്പര്‍ശത്തിന് ഞാനും എൻ്റെ വിദ്യാലയവും പദ്ധതി പ്രകാരം കുണ്ടംകുഴി ജി.എച്ച്.എസ്സ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍ ബേഡടുക്ക ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്നും ശേഖരിച്ച പാഴ്വസ്തുക്കള്‍ വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് കൈമാറി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രമഹ്ണ്യന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.രാധാകൃഷണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബേഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമണി, ബേഡുക്ക ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ തുളസീധരന്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.ഭാസ്‌കരന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന രവീന്ദ്രന്‍, ഹരിത കര്‍മ്മ സേന ലീഡര്‍ ശ്രീജ കല്ലളി, ജനപ്രതിനിധികള്‍ മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി.രാമചന്ദ്രന്‍ സ്വാഗതവും ബേഡടുക്ക വി.ഇ ഒ എസ് എസ് സുമോദ് നന്ദിയും പറഞ്ഞു.

0Shares