ചെമ്മനാട്: കാസര്‍കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ട് വേദിയില്‍ വിജയ കിരീടം ചൂടിയത് മുഹമ്മദ് നിസാമുദ്ദീനും മുഹമ്മദ് ഷഫീഖും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുട മാപ്പിളപ്പാട്ട് മത്സരങ്ങളാണ് ബുധനാഴ്ച കലോത്സവത്തിലെ മുഖ്യ ആകര്‍ഷണമായത്. ഏഴുപേര്‍ മത്സരിച്ച ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാട്ടുകൂക്കെ എസ്.എന്‍.എച്ച്.എസിലെ മുഹമ്മദ് നിസാമുദ്ദീനാണ് വിജയിച്ചത്. ബദര്‍കിസയില്‍ നിന്നുള്ള വരികളാണ് മോയിന്‍കുട്ടി വൈദ്യരുടെ ഗാനമാണ് നിസാമുദ്ദീന്‍ വേദിയില്‍ ആലപിച്ചത്.
‘വലിയവിരളുമ മൈത്തുനല്ലള്ളാ….. ‘എന്ന മാപ്പിളപ്പാട്ട് ആസ്വകരെ ഏറെ ആകര്‍ഷിച്ചു. ഒരുമാസം മുമ്പ് സാഹിത്യോല്‍സവത്തില്‍ കേട്ടപാട്ട് മൊബൈലില്‍ പല തവണ പാടിനോക്കിയാണ് നിസാമുദ്ദീന്‍ അരങ്ങില്‍ മാറ്റം കുറിച്ചത്. കന്നഡ മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ മലയാളം മാപ്പിളപ്പാട്ടു രംഗത്ത് വിരളമായാണ് കാണുന്നത്. കോടിയിലെ മദനുലൂല്‍ ഇസ്്‌ലാം മദ്‌റസയിലെ അധ്യാപകനായ ഇസ്മാഈല്‍ നൂറുജഹാന ദമ്പതികളുടെ മകനാണ് ഈ പത്താം ക്ലാസുകാരന്‍.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആഥിതേയരായ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ല്‌സ വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഫീഖാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. അബു കെന്‍സയുടെ ‘ മക്കാബക്കോര്‍വിക്ക…’ എന്ന ഗാനമാണ് ഷഫീഖ് വേദിയിലെ ആസ്വാകരെ ഏറെ ആകര്‍ഷകമാക്കിയത്. മാപ്പിളപ്പാട്ടില്‍ മുന്‍പ് സംസ്ഥാന തലത്തില്‍ വിജയിയായ അബ്ദുല്‍ റൗഫാണ് റഫീഖിന്റെ പരിശീലകന്‍. നേരത്തെ രണ്ടുതവണ ജില്ലയ്ക്കുവേണ്ടി ഷഫീഖ് സംസ്ഥാന മല്‍സരത്തില്‍ പങ്കെടുത്ത് വിജയം നേടിയിരുന്നു. വട്ടപ്പാട്ടിലെ പ്രധാന ഗായകന്‍ കൂടിയാണ്. ചെമ്മനാട്ടെ മുഹമ്മദ് ഷാഫി സുഹറ ദമ്പതികളുടെ മകനാണ്.
മാപ്പിളപ്പാട്ട് വേദിയില്‍ വിജയ കിരീടം ചൂടിയത് മുഹമ്മദ് നിസാമുദ്ദീനും മുഹമ്മദ് ഷഫീഖും