
മാന്യ കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു അപകട സമയത്ത് ധാരാളം ആളുകള്‍ കുളിച്ചുകൊണ്ടിരുന്നിട്ടും കുട്ടികള്‍ മുങ്ങിയ വിവരം അറിയുന്നത് മുങ്ങിയ കുട്ടികളുടെ ഒപ്പം ഉണ്ടായിരുന്നവര്‍ പറയുമ്പോള്‍ മാത്രമായിരുന്നു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍ (18), അബൂബക്കര്‍ സാലി അലി(17) എന്നിവരാണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. അവധി ദിവസം ആയതിനാല്‍ ധാരാളം ആളുകള്‍ കുളിക്കാന്‍ എത്തിയിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സും നടത്തിയ തെരച്ചിലിന് ഒടുവില്‍ വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞത്.
