കാഞ്ഞങ്ങാട്ട്‌ മാധ്യമ പ്രവര്‍ത്തകൻ്റെ വീടിനു നേരെ കല്ലേറ്

  • Post category:news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട്ട്‌ മാധ്യമ പ്രവര്‍ത്തകൻ്റെ വീടിനു നേരെ കല്ലേറ്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളിക്കോത്ത് വീണച്ചേരിയിലെ മലയാള മനോരമ നീലേശ്വരം ലേഖകന്‍ ശ്യാം ബാബു വെള്ളിക്കോത്തിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 മണിയോടെയാണ് സംഭവം.
കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നീലേശ്വരം പ്രസ്‌ഫോറം സെക്രട്ടറി കൂടിയാണ് ശ്യാം ബാബു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്യാംബാബു ഫേസ്ബുക്കില്‍ അടുത്തിടേ പോസ്റ്റിട്ടിരുന്നു. ഇതില്‍ പ്രകോപിതരായിരിക്കാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അക്രമത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹൊസ്ദുര്‍ഗ് എസ്.ഐ സന്തോഷ് വീട്ടില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.

0Shares