മാതാവിൻ്റെ പിറകെ ഓടിയ സഹോദരങ്ങളെ ട്രെയിനിടിച്ചു; മൂന്നരവയസുകാരന്‍ ദാരുണമായി മരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നത് മൊഗ്രാലിലെ കൊപ്പളത്ത്

  • Post category:news
  • Reading time:1 min read
You are currently viewing മാതാവിൻ്റെ പിറകെ ഓടിയ സഹോദരങ്ങളെ ട്രെയിനിടിച്ചു; മൂന്നരവയസുകാരന്‍ ദാരുണമായി മരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നത് മൊഗ്രാലിലെ കൊപ്പളത്ത്

മൊഗ്രാല്‍(കാസര്‍കോട്): മൊഗ്രാലില്‍ മാതാവിനെ അന്വേഷിച്ചിറങ്ങിയ സഹോദരങ്ങള ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നര വയസുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിദ്ദിഖ്-ആയിഷ ദമ്പതികളുടെ മകന്‍ ബിലാലാ(3)ണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഇന്റര്‍സിറ്റി എക്സ്പ്രസാണ് സഹോദരങ്ങളായ കുട്ടികളെ ഇടിച്ചത്. അടുത്ത വീട്ടിലേക്കാണ് കുട്ടികളുടെ മാതാവ് പോയത്. ഇത് അന്വേഷിച്ച് കുട്ടികള്‍ റെയില്‍വേ ട്രാക്കിലെത്തുകയായിരുന്നു. അപ്പോഴേക്കും അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. ബിലാലിന്റെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. ഓടിക്കൂടിയവരാണ് പരിക്കേറ്റ ഇസ്മാഈലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ഐ.സിയുവില്‍ കഴിയുകയാണ് ഇപ്പോള്‍. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ അപകട സ്ഥലത്ത് ഒഴുകിയെത്തി. കുമ്പള പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(24.06.2018)

ഇന്നത്തെ ചോദ്യം

കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷന്‍ ഏത് ?

A) പാലക്കാട്

B) തിരുവനന്തപുരം സെന്‍ട്രല്‍

C) എറണാകുളം ജംങ്ഷന്‍

D) ഷൊര്‍ണൂര്‍ ജംങ്ഷന്‍

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(24.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.

ഇന്നലെ (23.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ആലപ്പുഴ

വിജയി: ആസിഫ് ടി മൊയ്തീന്‍, നാലാംമൈല്‍, കാസര്‍കോട്.

0Shares