കാസര്‍കോട്: ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. രാജ്യമെമ്പാടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, ക്ലബ്ബുകള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തുതോല്‍പിക്കാം എന്നതാണ് ഇത്തവണത്തെ സന്ദേശം. കാസര്‍കോട് പ്രസ് ക്ലബ്ബും ട്രീ പരിസ്ഥിതി കൂട്ടായ്മയുമായി സഹകരിച്ച് പരിസ്ഥിതി ദിനാചരണം നടത്തി.
ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പ്രസ് ക്ലബ്ബ് പരിസരത്ത് തണല്‍ മരം വച്ചുപിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ഡോ. സാഹിറാ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം പി സുരേശന്‍, ട്രീ പരിസ്ഥിതി കൂട്ടായ്മ പ്രവര്‍ത്തകരായ മുജീബ് അഹമ്മദ്, സുനൈസ് സുലൈമാന്‍, ആര്‍ എസ് രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വച്ച് മണിപ്പാല്‍ യൂണിവേഴ്സിറ്റില്‍ നിന്ന് എം.എ ഇംഗ്ലീഷിന് ഒന്നാം റാങ്ക് നേടിയ ഷിഫാനി മുജീബിനെ കലക്ടര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പ്രസ്‌ക്ലബ്ബ് ജോ. സെക്രട്ടറി പത്മേഷ് കെ വി സ്വാഗതവും അബ്ദുള്ള കുഞ്ഞി നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒട്ടുമാവ്, പ്ലാവ് എന്നീ ഫലവൃക്ഷതൈകള്‍ നല്‍കി.
ബസ് ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘവും വൃക്ഷത്തൈകള്‍ നട്ടു
കാസര്‍കോട് താലൂക്ക് ബസ് ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. സംഘം ഓഫീസിന് മുന്നില്‍ നടന്ന പരിപാടി സഹകരണ സംഘം പ്രസിഡന്റ് കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശങ്കര നായക്, ഡയരക്ടര്‍മാരായ ബി.സി മധുസൂദനന്‍, പി.എ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഗീത, ദാമോദരന്‍, സ്റ്റാഫ് അംഗങ്ങള്‍ സംബന്ധിച്ചു.
സര്‍വീസ് ബാങ്കിന്റെ സഹകരണത്തോടെ ലൈബ്രറി കൗണ്‍സില്‍ പരിസ്ഥിതി ദിനമാചരിച്ചു
കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലും കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്ന് പരിസ്ഥിതി ദിനമാചരിച്ചു. ജില്ലാ ലൈബ്രറി പരിസരത്ത് നടന്ന ചടങ്ങില്‍ സഹകരണ ബാങ്ക് പ്രസിഡന്റ്ും മുന്‍ ചെയര്‍മാനുമായ എസ്.ജെ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.വി.കെ പനയാല്‍ അധ്യക്ഷനായി. ബി.ദാമോദരന്‍, ബാങ്ക് സെക്രട്ടറി എം സുമതി, ഇ ജനാര്‍ദ്ദനന്‍, രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിസ്ഥിതി ദിനത്തില്‍ ഡി.വൈ.എഫ്.ഐ മാതൃകാ പ്രവര്‍ത്തനം നടത്തി
നാടെങ്ങും ലോക പരിസ്ഥിതി ദിനാചരണം ആഘോഷമാകുമ്പോള്‍ ഡി.വൈ.എഫ്.ഐ കുറ്റിക്കോല്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് മരത്തൈകള്‍ നട്ടു പിടിപ്പിച്ചു. കുറ്റിക്കോല്‍ അക്ഷര പ്രസ് കോംപൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി രാഗിണി മരതൈ നട്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം നേതാവ് ബി. ചാത്തുക്കുട്ടി, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി കെ.രതീഷ്, ട്രഷറര്‍ എന്‍.നിവേദ് കമ്മിറ്റിയംഗങ്ങളായ സുനില്‍ മാളൂട്ടി, അജിത്ത്, മുരളി പയ്യങ്ങാനം, പ്രസ് സെക്രട്ടറി സിന്ധു.പി, പ്രസിഡണ്ട് ടി. ബീന, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
