മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കാസര്‍കോട് മില്‍മ ഡയറിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കാസര്‍കോട് മില്‍മ ഡയറിക്ക്

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിൻ്റെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന 2018 ലെ അവാര്‍ഡ് മാലിന്യ സംസ്‌കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യത്തില്‍ മികവുകാട്ടിയ മില്‍മയുടെ കാസര്‍കോട് ഡയറിക്ക് ലഭിച്ചു.പാല്‍ സംസ്‌കരണ മലിനീകരണ നിയന്ത്രണത്തിനാണ് അവാര്‍ഡ്. മാലിന്യ സംസ്‌കരണത്തിനായി മികച്ച സംവിധാനമാണ് സ്ഥാപനത്തിലൊരുക്കിയിരിക്കുന്നത്. 50,000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. തിരുവനന്തപുരം വൈലോപിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി എ.സി മൊയ്തീനില്‍ നിന്ന് കാസര്‍കോട് മില്‍മ ഡയറി മാനേജര്‍ ആര്‍.എസ് വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍ അധ്യക്ഷനായി. പി നവീൻ, ആര്‍ അരുണ്‍, എന്‍.വി രാമകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

0Shares