
കാസർകോട്/ കണ്ണൂർ: പാണത്തൂര്‍-കല്ലപ്പള്ളി റോഡില്‍ പരിയാരം തട്ടിലുണ്ടായ തീപിടുത്തത്തിൽ കത്തിയമർന്നത് 30 ഏക്കറോളം കൃഷി ഭൂമി. പ്ലാൻ്റെഷന്‍ കോര്‍പറേഷൻ്റെ അഞ്ച് ഏക്കര്‍ കശുമാവ് തോട്ടവും തീപിടുത്തത്തിൽ കത്തിനശിച്ചു.
പരിയാരത്തെ ഷൈജു, ദേവസ്യ, പനത്തടിയിലെ മോഹനന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ബുധനാഴ്ച വൈകിട്ടാണ് തീപടർന്നത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. നാട്ടുകാരുടെ സഹകരണം കൂടുതൽ സ്ഥലത്തേക്ക് തീപടരാതിരിക്കാൻ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
