കോഴിക്കോട്: നെഞ്ചുവേദനയെത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെ ദേഹാസ്വാസ്ഥ്യം വന്ന മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
