മനുഷ്യരെ കൊന്ന് മാംസം ഭക്ഷിക്കുന്ന നരഭോജി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യരെ കൊന്ന് മാംസം ഭക്ഷിക്കുന്ന നരഭോജി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മോസ്‌കോ: റഷ്യയിലെ ക്രാസ്‌നോഡര്‍ മേഖലയില്‍ മനുഷ്യരെ കൊന്ന് മാംസം ഭക്ഷിക്കുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ 30 പേര്‍ കൊല ചെയ്യപ്പെട്ടു അതില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രാസ്‌നോഡര്‍ പട്ടണത്തില്‍ റോഡ് നവീകരണ ജോലികള്‍ക്കിടെ തൊഴിലാളിക്ക് ലഭിച്ച മൊബൈല്‍ ഫോണാണ് അതിക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.അടുത്തിടെ കാണാതായ 35കാരിയുടെ അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുള്ള ചിത്രത്തോടൊപ്പം പോസ് ചെയ്ത വ്യക്തിയുടെ ചിത്രം മൊബൈലില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഈ യുവതിയുടെ മൃതദേഹം ബാഗില്‍പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വഴിയരികില്‍ കണ്ട മൃതദേഹത്തോടൊപ്പം ഫോേട്ടായെടുത്തതാണെന്നും പിന്നീട് ഫോണ്‍ നഷ്ടപ്പെടുകയായിരുന്നുവെന്നും മൊഴി നല്‍കി. ഇതു വിശ്വസിക്കാത്ത പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് 1999 മുതല്‍ കൃത്യം നടത്തിവരുന്നതായി ഇയാളും ഭാര്യയും സമ്മതിച്ചത്. വീട്ടില്‍ നിന്ന് ഛേദിക്കെട്ട അവയവം സൂക്ഷിച്ച ജാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദിമിത്രി ബക്ഷീവ് എന്ന 35കാരനാണ് പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമതയിലുള്ള സൈനിക സ്‌കൂളില്‍ ജീവനക്കാരനാണ്. ഭാര്യ നടാലിയക്കും കൊലപാതകത്തില്‍ പങ്കുണ്ടായിരുന്നതായും വീടിന്റെ പല ഭാഗങ്ങളില്‍നിന്നയി കൂടുതല്‍ അവയവങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.

0Shares