കാസര്‍കോട്: എടനീര്‍ മധുവാഹിനിപ്പുഴയില്‍ നടന്ന തടയണ നിര്‍മ്മാണം നാടിന്റെ ഉല്‍സവം തന്നെയായി. പാലകയിടല് പ്രവൃത്തിക്ക് നാട്ടുകാരോടൊപ്പം കലക്ടറും പഞ്ചായത്ത് പ്രസിഡന്റും മുന്നിട്ടിറങ്ങി. 500 ഓളം പേര് പങ്കെടുത്ത പരിപാടി നാടിന് ഉല്‍സവാന്തരീക്ഷം പകര്‍ന്നു. 
തടയണ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെങ്കള ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരും 300 ഓളം തൊഴിലുറപ്പ് പ്രവര്‍ത്തകരും, വിവിധ ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നാട്ടുകാരും സന്നദ്ധ സേവന രംഗത്ത് സജീവമായി മധുവാഹിനി പുഴയില്‍ ശുചീകരണ യജ്ഞം നടത്തി. 
ചെങ്കള ഗ്രാമ പഞ്ചായത്ത് ഹരിതകേരളം രണ്ടാം വാര്‍ഷികം പദ്ധതിയുടെ ഭാഗമായണ് ജല സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നത്. തടയണ നിര്‍മാണ പ്രവര്‍ത്തി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിം അധ്യക്ഷയായി.
ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍ സുബ്രമണ്യം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന്മാരായ ഷാഹിദ മുഹമ്മദ് കുഞ്ഞി, മഹ്മൂദ് തൈവളപ്പ്, എന്‍.എ താഹിര്‍, സദാനന്ദന്, എം.സി.എ ഫൈസല്‍, സഫിയ, നാസര്‍ കട്ടുകൊച്ചി, അബ്ദുല്ലകുഞ്ഞി, സിന്ധു, മണിചന്ദ്രകുമാരി, ജയശ്രീ, എ മമ്മിഞ്ഞി, ഓമന, റഷീദ, പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്, സ്കൂള്‍ മാനേജര്‍ ജയറാം, എന്‍.എസ്.എസ് കോ ഒഡിനേറ്റര്‍ മധുസൂദനന്, വേണു മാസ്റ്റര്‍, ബാലകൃഷ്ണ വോര്‍ക്ക കുട്ലു, മുഹമ്മദ് കുഞ്ഞി കടവത്ത്, എന്‍.ആര്.ഇ.ജി എഞ്ചിനീയര്‍ ദിപു സംസാരിച്ചു.