
മഞ്ചേശ്വരം(കാസര്‍ക്കോട്): കുഞ്ചത്തുര്‍ ദേശീയപാതയില്‍ വാഹനാപകടം യുവാവ് ദാരുണമായി മരിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറിയാണ് മരിച്ചത്. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
നിയന്ത്രണംവിട്ട ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ ഇടിച്ചുതെറിപ്പിക്കുകയും തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.