മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുൾ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള നിര്യാതനായി

  • Post category:obitury
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുൾ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള നിര്യാതനായി

കാസർകോട്: മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള (ഉമ്പുച്ച) നിരതനായി. 77 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ച 6 മണിയോടെ നായിമാർമൂലയിലെ അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു അന്ത്യം. പരേതയായ മറിയമ്മ- ഭാര്യ. മക്കൾ- പി.ബി മുഹമ്മദ് കുഞ്ഞി, അഷറഫ് (അച്ചു), സലാം(സെല്ലു), സെമീറ, സഫീന, മരുമക്കൾ – ഫർസാന, ശഹ്നാസ്, ഫാത്തിമ, നൗഷാദ് തളങ്കര, സാദിഖ് നെല്ലിക്കുന്ന്.

സഹോദരങ്ങൾ- പി.ബി മുഹമ്മദ് (പരേതൻ), അബൂബക്കർ (പരേതൻ), അബ്ദുൽ റഹ്മാൻ, മുത്തലിബ്(പരേതൻ), പി.ബി അബ്ദുള്‍ റസ്സാക്ക് -(റദ്ദച്ച) (പരേതൻ), പി.ബി അഹമ്മദ്, ആയിഷ, റുഖിയ. ഖബറടക്കം ആലംപാടി ഖിളർ ജുമാ മസ്ജിദിൽ വൈകിട്ട് 5.30 മണിയോടെ നടക്കും.

0Shares