മഞ്ചേശ്വരം മണ്ഡലത്തിന് സര്‍ക്കാരിൻ്റെ ഒരു പ്രത്യേക പരിഗണന വേണം; മാഫിയ- ഗുണ്ടാ സംഘങ്ങളെ നിലക്ക് നിർത്താൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം; എം.സി ഖമറുദ്ദീൻ

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം മണ്ഡലത്തിന് സര്‍ക്കാരിൻ്റെ ഒരു പ്രത്യേക പരിഗണന വേണം; മാഫിയ- ഗുണ്ടാ സംഘങ്ങളെ നിലക്ക് നിർത്താൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം; എം.സി ഖമറുദ്ദീൻ

കാസർകോട്: മഞ്ചേശ്വരത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റകെട്ടായി പ്രയത്നിക്കണമെന്ന് നിയുക്ത എം.എല്‍.എ, എം.സി ഖമറുദ്ദീന്‍. മാഫിയ ഗുണ്ടാ സംഘങ്ങളെ നിലക്ക് നിർത്താൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മണ്ഡലത്തിൽ മുൻ എം.എൽ.എ പി.ബി അബ്ദുൽ റസാഖ് തുടങ്ങി വെച്ച വികസനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. മല്ലപ്പോക്ക് സമീപനത്തിലുള്ള വികസനകൾക്ക് വേഗത കൂട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഉക്കിനടുക്കയിൽ പണിതുവരുന്ന മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കേണ്ടതുണ്ട്. വികസന കാര്യങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരേണ്ടതില്ല. നാടിൻ്റെ പുരോഗതിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മഞ്ചേശ്വരത്ത് വർഗീയ ചേരിതിരിവ് ഇല്ലന്നും അദ്ദേഹം കാസര്‍കോട് പ്രസ്‌ക്ലബിൻ്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായതിനാല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സര്‍ക്കാരിൻ്റെ ഒരു പ്രത്യേക പരിഗണന വേണം. ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലടക്കം ഇടപെട്ട് അവര്‍ക്കു വേണ്ട സഹായം ചെയ്യും. കന്നഡ വിദ്യാർത്ഥികൾക്ക് കന്നഡ അധ്യാപകരെ തന്നെ നിയമിക്കണം. ഇത്തരത്തിലുള്ള പരാതികൾക്ക് ആദ്യ പരിഗണന നൽകും. മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം വേണം. ഇതിനായി നിയമസഭയിൽ ശബ്ദമുയർത്തും. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് വര്‍ഗീയതയില്ല. എന്നാൽ ചിലര്‍ വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മണ്ഡലത്തില്‍ ബി.ജെ.പി, ലീഗ് തമ്മില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പോലും അതിനെ വര്‍ഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നവരുണ്ട്. പൊലീസിലെ ഒരു വിഭാഗം അതിനെ പ്രോത്സാഹിപ്പിക്കുന്നതയാണ് സംശയം. ആ അന്തരീക്ഷം മാറണം. മഞ്ചേശ്വരത്ത് ഉടൻ സർവ്വകക്ഷി യോഗം ചേർന്ന് സർക്കാർ നടപടി ശക്തമാക്കണമെന്നും എം.സി പറഞ്ഞു. മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതിനും ഇവർ തമ്മിൽ ഇടക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ ചെറുകുന്നതിനും സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും എം.സി ഖമറുദ്ദീൻ ആവശ്യപ്പെട്ടു. മീറ്റ് ദി പ്രസ്സിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷനായി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, അബ്ബാസ് ആരിക്കാടി, മക്കാർ മാഷ് തുടങ്ങിയവർ സംബന്ധിച്ചു.

0Shares