ഹർത്താൽ ദിനം ആർ.എസ്.എസ് ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന ഒരു മുസ്‌ലിയാർ ഇന്നും മംഗലാപുരത്തെ ആശുപത്രയിലുണ്ട്; സർക്കാർ എന്ത് നടപടി സ്വീകരിച്ചു.? എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിയമസഭയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഹർത്താൽ ദിനം ആർ.എസ്.എസ് ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന ഒരു മുസ്‌ലിയാർ ഇന്നും മംഗലാപുരത്തെ ആശുപത്രയിലുണ്ട്; സർക്കാർ എന്ത് നടപടി സ്വീകരിച്ചു.? എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിയമസഭയിൽ

തിരുവനന്തപുരം/ കാസർകോട്: നിയമസഭാ ചോദ്യോത്തര വേളയില്‍ മുഖ്യചര്‍ച്ചാ വിഷയമാത് ഹര്‍ത്താല്‍ ദിനത്തിലെ സംഭവവികാസങ്ങൾ തന്നെ. ഹർത്താലുകൾ ജങ്ങളെ ബാധിക്കുന്നു. മിന്നൽ ഹർത്താലുകൾ ഒഴിവാക്കണം. ഇതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതിനിടെ ഹർത്താൽ ദിനത്തിൽ കാസർകോട്ടെ മഞ്ചേശ്വരം ഭാഗങ്ങളിലുണ്ടായ സംഭവങ്ങൾ നിയമസഭയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ചോദ്യമായി ചോദിച്ചു. ആർ.എസ്.എസ് ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന കരിം മുസ്‌ലിയാർ ഇന്നും മംഗലാപുരത്തെ ആശുപത്രയിലുണ്ട്. അദ്ദേഹത്തെ അക്രമിച്ചവർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു.? അദ്ദേഹത്തിനുള്ള സഹായം സർക്കാർ നൽകുമോ അതോ അക്രമികളിൽ നിന്നും വാങ്ങിനൽകുമോ.? ഹർത്താൽ ദിനം മഞ്ചേശ്വരം ഭാഗങ്ങളിലുണ്ടായ സംഭവത്തിൽ പോലീസ് മുപ്പതിലധികം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക ടീമിനെ നിയമിക്കണം. മഞ്ചേശ്വരം പോലീസിനെ വിശ്വാസമില്ലെന്നും ഇവരെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണോ എന്ന് സംശയിക്കേണ്ടതാണെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.

ഇതിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിന് നീക്കം നടന്നതായി അറിയാം. തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണ്. ഈ സാഹചര്യത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങിയത്. പോലീസ് ശക്തമായ നടപടി സ്വീകരിക്കും. സഭാഅംഗം സൂചിപ്പിച്ചത് പോലെ പ്രത്യേക ടീം കേസ് അന്വേഷിക്കേണ്ടതുണ്ടോ എന്നത് പരിശോദിക്കും. വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹർത്താൽ ദിനം ഒരു പെൺകുട്ടിയെകൊണ്ട് ബി.ജെ.പി മുഖ്യമന്ത്രിയെ അവഹേളിക്കുന്നവിധം തെറിവിളിച്ചതും സൂചിപ്പിച്ചു. തെറിവിളിക്കെതിരെ ഞങ്ങൾ അടക്കം പ്രതിഷേധം അറിയിച്ചതാണെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.

0Shares