
എറണാകുളം/ കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്നും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പിന്മാറുന്നു. കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ ഉടൻ അപേക്ഷ നൽകുമെന്നാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. സാക്ഷികള്‍ ഹാജരാകുന്നത് തടയാന്‍ സി.പി.എമ്മും ലീഗും ഒത്തു കളിച്ചു എന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.

89 വോട്ടുകള്‍ക്ക് വിജയിച്ച മുസ്ലിം ലീഗ് എം.എൽ.എ പി.ബി.അബ്ദുല്‍ റസാഖിന് എതിരെയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. അതിനിടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ന് മഞ്ചേശ്വരം എം.എൽ.എ പി.ബി.അബ്ദുല്‍ റസാഖ് മരണപെട്ടു. ഇതിനുശേഷം കേസുമായി മുന്നോട്ട് പോകണോ എന്ന് കോടതി ചോദിച്ചിരുന്നു.
