മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ നിരോധിത പുകയില ഉല്‍പന്നവേട്ട; 180 കിലോവുമായി രണ്ടുപേര്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ നിരോധിത പുകയില ഉല്‍പന്നവേട്ട; 180 കിലോവുമായി രണ്ടുപേര്‍ പിടിയില്‍

മഞ്ചേശ്വരം(കാസര്‍കോട്): മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ വന്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രണ്ടുപേര്‍ വാഹനവുമായി പിടിയിലായി. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് എക്‌സൈസ് അധികൃതര്‍ വാഹന പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സദാനന്ദന്‍, ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പതിവ് വാഹന പരിശോധന ആരംഭിച്ചത്. ഇതിനിടേ വെളുത്ത ആള്‍ട്ടോ കാറില്‍ നിന്നും 180 കിലോ തൂക്കം വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കാസര്‍കോട് പൊവ്വല്‍ സ്വദേശികളായ ബി.എം മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ പിടിയിലായി.ഇവര്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ കെ.എല്‍.14യു 8919 ആള്‍ട്ടോ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. പുകയില ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ രണ്ടുലക്ഷത്തോളം വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ ജോസഫ്, വി.വി സന്തോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ സി.കെ.വി സുരേഷ്, സുധീര്‍ പാറമ്മല്‍ എന്നിവരും ഉണ്ടായിരുന്നു.

0Shares