മഞ്ചേശ്വരം ഇനി തെരഞ്ഞടുപ്പ് ചൂടിലേക്ക്; സ്ഥാനാർഥി ആര് എന്നതിലും വരും ദിവസങ്ങളിൽ ചർച്ച പൊടിപൊടിക്കും; കെ സുരേന്ദ്രൻ നൽകിയ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ഇനി തെരഞ്ഞടുപ്പ് ചൂടിലേക്ക്; സ്ഥാനാർഥി ആര് എന്നതിലും വരും ദിവസങ്ങളിൽ ചർച്ച പൊടിപൊടിക്കും; കെ സുരേന്ദ്രൻ  നൽകിയ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയ അപേക്ഷയിലാണ് നടപടി. കേസ് പിൻവലിച്ചാൽ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം പി ബി അബ്ദുൽ റസാഖിൻ്റെ അഭിഭാഷകൻ പിൻവലിച്ചു. ഇതോടെയാണ് കേസ് നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി അറിയിച്ചത്.

2016 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാൽ കേസിലെ എല്ലാ സാക്ഷികൾക്കും സമൻസു പോലുമെത്തിക്കാൻ സുരേന്ദ്രന് കഴിഞ്ഞില്ല. അതിനാൽ തന്നെ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക ബുദ്ദിമുട്ടുള്ളതായിമാറി. ആരോപണം ഉന്നയിച്ച സുരേന്ദ്രൻ കള്ളവോട്ട് നടന്നു വെങ്കിൽ യാതാർത്ഥ വോട്ടർമാരെ കോടതിയിൽ ഹാജരാകേണ്ടിയിരുന്നു. അതിന് കഴിയാതെ വന്നതോടെ കേസില്‍ നിന്നും പിന്മാറാൻ സുരേന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു. മാത്രവുമല്ല തെരഞ്ഞടുപ്പിൽ തോറ്റ സുരേന്ദ്രൻ കേസിൽ കൂടി തോറ്റാൽ രാഷ്ട്രീയമായി പാർട്ടിയിൽ ഒറ്റപ്പെടും എന്നതും ഈ പിൻവാങ്ങലിന് പിന്നിലുണ്ട്. പി.ബി അബ്ദുൽ റസാഖിൻ്റെ നിര്യാണത്തോടെ വീണ്ടും തെരഞ്ഞടുപ്പ് നടക്കേണ്ടിയിരുന്ന മഞ്ചേശ്വരത്ത് തെരഞ്ഞടുപ്പ് വൈകാൻ കാരണവും ഈ കേസ് തന്നെയായിരുന്നു.

0Shares