മജ്ലിസ്സനാബിലിൽ ഇർഫാനിന്‍റെ ആഭിമുഖ്യത്തിൽ, ശൈഖുനാ എം.എ ഖാസിം ഉസ്താദ് അനുസ്മരണവും മജ്ലിസുന്നൂർ ഉദ്ഘാടനവും

  • Post category:local news
  • Reading time:1 min read
You are currently viewing മജ്ലിസ്സനാബിലിൽ ഇർഫാനിന്‍റെ ആഭിമുഖ്യത്തിൽ, ശൈഖുനാ എം.എ ഖാസിം ഉസ്താദ്  അനുസ്മരണവും   മജ്ലിസുന്നൂർ ഉദ്ഘാടനവും

മഞ്ചേശ്വരം: പ്രഗത്ഭ മത പണ്ഡിതനും ദർസ് രംഗത്ത് ഉത്തരമലബാറിലും, ദക്ഷിണ കർണാടകയിലും പ്രശസ്തനായ ഉസ്താദ് എം.പി മുഹമ്മദ് സഅദിയുടെ ശിഷ്യൻമാരുടെ കൂട്ടായ്മയായ മജ്ലിസുസനാബിലിൽ ഇർഫാൻ ഓൾഡ് സ്റ്റുഡൻസിന്‍റെ ആഭിമുഖ്യത്തിൽ ശൈഖുനാ ഖാസിം ഉസ്താദ് അനുസ്മരണവും, ഖത്മുൽ ഖുർആൻ, തഹ് ലീൽ സമർപണവും നടത്തുന്നു.

ഇതോടൊപ്പം സംഘടനയുടെ കീഴിൽ പാവൂർ ,ബാച്ചളി ക യിൽ പുതുതായി പ്രവർത്തന ആരംഭിച്ച മസ്ജിദ് ജബലു നൂറിൽ മജ്ലിസുനൂർ ഉദ്ഘാടനവും ഈ മാസം 31 ന് ശനി രാവിലെ 11 മണിക്ക് വിപുലമായി നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു, പ്രമുഖ മത സാമൂഹിക സാംസ്കാരിക നായകർ ചടങ്ങില്‍ സംബന്ധിക്കും.

0Shares