Categories
മാലിന്യമുക്ത നവകേരളം; തൃക്കരിപ്പൂർ സുചിത്വ ക്യാമ്പയിൻ നടത്തി
Trending News


തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി മാർച്ച് 30 നു സംസ്ഥാന തല ശുചിത്വ പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി പഞ്ചായത്ത് തല തുചിത്വ പ്രഖ്യാപനം നടത്തുന്നതിൻ്റെ മുന്നൊരുക്കമായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വൈകുന്നേരം 3 മണിമുതൽ 6 മണിവരെ എല്ലാ വാർഡുകളിലും മെഗാക്ലീനിങ്ങ് പ്രഖ്യാപനം നടത്തി. തൃക്കരിപ്പൂർ ടൌണില് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി.കെ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനത്തിന് ഹരിതകർമ്മസേന, റോട്ടറി ക്ലബ്ബ്, എൻ.എസ്.എസ് പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Sorry, there was a YouTube error.